relation appoinment; janayugam editorial

cpi

തിരുവനന്തപുരം: സ്വജനപക്ഷപാതവും അതുവഴിനടക്കുന്ന നിയമനവും കുറ്റകരവും അനീതിയുമാണെന്ന് സിപിഐ മുഖപത്രം ജനയുഗം.

സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനുക്കാനാകില്ലെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.

എതിരാളികളുടെ അഴിമതിക്കഥ നിരത്തി സ്വന്തം നടപടികളെ ന്യായികരിക്കാനുള്ള ശ്രമം ജനത്തിന്റേയും നിയമത്തിന്റേയും മുന്നില്‍ വിലപ്പോകില്ല. എല്‍ഡിഎഫിനു മേല്‍ നിഴല്‍ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കണമെന്നും മുഖപ്രസംഗത്തില്‍ സി.പി.ഐ ആവശ്യപ്പെടുന്നു.

നിയമനവിവാദത്തില്‍ ആരോപണവിധേയനായ മന്ത്രി ഇ.പി. ജയരാജന്റെ നില കൂടുതല്‍ പരുങ്ങലാക്കിക്കൊണ്ടാണ് സിപിഐ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

Top