പത്രിക തള്ളല്‍; സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജി തള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

kerala hc

കൊച്ചി: തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം എന്നിവിടങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തളളിയതിനെതിരായി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തളളണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ കോടതിക്ക് ഇടപെടാനാകില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതാണെന്നും വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ പറഞ്ഞു.

വരണാധികാരി യാന്ത്രികമായി പ്രവര്‍ത്തിക്കുന്നുവെന്നും തീരുമാനം വിവേചനപരമെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളില്‍ സാങ്കേതിക പിഴവ് പരിഹരിക്കുന്നതിന് വരണാധികാരികള്‍ സമയം അനുവദിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരുടെ വാദം. പിറവത്തും മലപ്പുറത്തെ ഒരു മണ്ഡലത്തിലുമാണ് ഇപ്രകാരം സമയം അനുവദിച്ചത്. പിറവത്തെ വരണാധികാരി ഇക്കാര്യത്തില്‍ സമയം അനുവദിച്ചുകൊണ്ട് ഇറക്കിയ നടപടിക്രമത്തിന്റെ പകര്‍പ്പും ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കി.

 

Top