അയ്യപ്പന്‍ പണി തുടങ്ങി മക്കളേ.. അയ്യപ്പന്‍ മുത്താണ്; രെഹ്ന ഫാത്തിമ

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ രെഹ്ന ഫാത്തിമ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ സൈബര്‍ ആക്രമണമാണ് നടന്നത്. സ്ത്രീകള്‍ക്ക് മല കയറാം എന്നതിനെ അനുകൂലിച്ച് കറുപ്പ് അണിഞ്ഞുകൊണ്ടുള്ള രെഹ്നയുടെ ഫോട്ടോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോള്‍ രെഹ്ന അയ്യപ്പന്‍ തന്റെ കൂടെ തന്നെ ഉണ്ടെന്നാണ് പറയുന്നത്. ദൈവത്തില്‍ വിശ്വാസമില്ലെങ്കിലും അയ്യപ്പനില്‍ വിശ്വാസമുണ്ടെന്ന് രെഹ്ന ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദൈവം ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ അയ്യപ്പൻ ഉണ്ട്?

അയ്യപ്പനല്ല സ്ത്രീകളെ പേടി, ഇത്രനാളും ഓരോ ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേര് പറഞ്ഞു സ്ത്രീകളെ അടക്കിവെച്ചിരുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിനും കുറച്ചു സ്വാർത്ഥ താത്പര്യക്കാർക്കും ആയിരുന്നു എന്നു ചരിത്രം പഠിച്ചതിൽ നിന്നും ഈ ദിവസങ്ങളിൽ എനിക്ക് fbയിൽ വന്ന കമന്റുകളിൽ വ്യക്തമായികാണുമല്ലോ.

അയ്യപ്പൻ പണിതുടങ്ങി മക്കളെ… അയ്യപ്പൻ മുത്താണ്??

ദൃഷ്ടാന്തങ്ങൾ:
1) സുപ്രീം കോടതി വിധി മാനിച്ചുകൊണ്ടു ശബരിമലയ്ക്ക് പോകാൻ താത്പര്യപ്പെടുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യവും ആയി ഫെയ്‌സ്ബുക്കിൽ കറുപ്പുടുത്ത് മാലയിട്ട ഫോട്ടോ ഇട്ട എന്നെ മാളികപ്പുറം എന്നു വിളിക്കേണ്ടതിന് പകരം ലൈംഗികാവയവം കൊണ്ടു ചിന്തിക്കുന്നവർ അവരുടെ സംസ്കാരമനുസരിച്ചു ലൈംഗികവയവങ്ങളുടെ പേരും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ചേർത്തു ലൈംഗികച്ചുവയോടെയുള്ള സംബോധനകളും ചെയ്ത എല്ലാ കപട ഭക്തർക്കെതിരെയും പടച്ചോന്റെ സംരക്ഷകർക്കെതിരെയും സൈബർ സെൽ പരാതി സ്വീകരിച്ചു.

2) ശബരിമലയ്ക്ക് അയ്യനെ കാണാൻ താത്പര്യപ്പെട്ടു പോകുന്ന ഭക്തകളെ തടയുമെന്നും കൊല്ലുമെന്നും ബലാൽസംഗം ചെയ്യുമെന്നും പബ്ലിക്ക് ആയി പറയുകയും അസഭ്യം പറയുകയും കൂട്ടം ചേരുകയും ചെയ്ത എല്ലാ കപടഭക്തരെയും ഒരു പാഠം പഠിപ്പിക്കാൻ അയ്യപ്പസ്വാമി ന്യൂനമർദം ഉണ്ടാക്കുകയും കേരളത്തിൽ ശക്തമായ മഴയും കാറ്റും ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (3ജില്ലകളിൽ റെഡ് അലർട്ട് സർക്കാർ പ്രഖ്യാപിച്ചു)

3) ജോലിയിൽ എനിക്ക് ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച പ്രമോഷൻ കിട്ടി. ഇന്നാണ് റിസൾട്ട് പ്രഖ്യാപനം ഉണ്ടായത്. എഴുതിയ എക്‌സാമിൽ കേരളത്തിൽ അഞ്ചാം റാങ്ക്! ?

ശബരിമല സ്‌ത്രീ പ്രവേശനത്തെ സപ്പോർട്ട് ചെയ്‌തുകൊണ്ട്‌ ഒന്നു ഫെയ്‌സ്ബുക്ക് പ്രൊഫൈൽ പിക് മാറ്റിയപ്പോഴേക്കും ഇത്രയും നിമിത്തങ്ങൾ അയ്യപ്പൻ കാണിച്ചുതന്നു.
ഇനി നിങ്ങൾ പറ ഞാൻ ശബരിമല കയറണോ വേണ്ടയോ?

സ്വാമിയേ… ശരണമയ്യപ്പാ…

Top