വീടിനടുത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം; രഹന ഫാത്തിമ

കൊച്ചി: ശബരിമല സന്ദര്‍ശനത്തെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ സ്ഥലം മാറ്റിയതില്‍ സന്തോഷമറിയിച്ച് രഹന ഫാത്തിമ. ശബരിമലയില്‍ എത്തിയതിനു ശേഷമാണ് അഞ്ച് വര്‍ഷം മുമ്പ് കൊടുത്ത ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണെന്നും രഹന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

?സ്വാമി ശരണം ?

5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.

ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.

സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ… <3

Top