അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് പോസ്റ്റിട്ടയാള്‍ എന്തിന് ശബരിമലയ്ക്കുപോയെന്ന് ഹൈക്കോടതി

കൊച്ചി : അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിന് ശബരിമലയ്ക്കുപോയെന്ന് രഹ്ന ഫാത്തിമയോട് ഹൈക്കോടതി. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മതവിശ്വാസത്തെ ഹനിക്കുന്നതാകരുതെന്ന് രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി വ്യക്തമാക്കി.

നിങ്ങള്‍ ഭക്തയാണോ എന്ന് ജസ്റ്റിസ് സുനില്‍ തോമസ് ചോദിച്ചു. പ്രതി മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും പരാമര്‍ശങ്ങള്‍ നടത്തിയതിനും തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

അന്വേഷണപ്രകാരം ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പ്രതിതന്നെ നിര്‍മിച്ചിട്ടുള്ളതാണെന്നും കുറ്റാരോപണം നിയമപരമാണെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് വിധിപറയാന്‍ മാറ്റിയിരിക്കുകയാണ്.

Top