ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം; ഇനി മുതൽ പ്രതിദിനം 50 ടെസ്റ്റുകൾ മതിയെന്ന് മോട്ടോർ വാഹനവകുപ്പ്

ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പ്രതിദിനം 50 ടെസ്റ്റുകൾ എന്ന നിലയിലേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പ്രതിദിനം 160 ടെസ്റ്റുകൾ നടത്തുന്നുണ്ട്.

മെയ് 5 മുതൽ നടപ്പിലാക്കാനിരിക്കുന്ന പരിഷ്ക്കരണത്തിൻ്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ തീരുമാനത്തിൽ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂൾ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.

Top