അബുദാബിയില്‍ പുതിയ മാതൃകയില്‍ സ്ഥിര വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍

അബുദാബി : അബുദാബിയില്‍ പുതിയ മാതൃകയില്‍ സ്ഥിര വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നു.

ഇനി എല്ലാ വര്‍ഷവും രജിസ്‌ട്രേഷന്‍ പുതുക്കുമ്പോള്‍ കാര്‍ഡ് മാറ്റേണ്ട ആവശ്യം വരില്ല.

കാര്‍ഡ് പുതുക്കേണ്ടതിന് ഒരു മാസം മുന്‍പ് എസ്.എം.എസ്. വഴി ഉടമസ്ഥന് അറിയിപ്പ് ലഭിക്കുകയും ചെയ്യും.

സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ വാഹന ഉടമകള്‍ക്ക് ഓണ്‍ലൈനായി കാര്‍ഡ് പുതുക്കാവുന്നതാണ്.

കാര്‍ഡ് പുതുക്കേണ്ട അവസാന തീയതി പുതിയ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകില്ല.

വാഹനത്തിന്റെ സാങ്കേതിക പരിശോധനയുടെയും ഇന്‍ഷുറന്‍സ് പുതുക്കലിന്റെയും സമയത്ത് ട്രാഫിക് ലൈസന്‍സിങ് സംവിധാനത്തില്‍ നിന്ന് കാര്‍ഡിന്റെ കാലാവധി തീയതി ലഭ്യമാകും.

ഡിസംബര്‍ 31ന് മുന്‍പായി പഴയ കാര്‍ഡുകള്‍ പുതുക്കുന്നതിന് ലൈസന്‍സിങ് വകുപ്പുമായി ബന്ധപ്പെടണമെന്നും പൊലീസ് വ്യക്തമാക്കി.

എന്നാല്‍ പുതിയ വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് സാങ്കേതിക പരിശോധനകള്‍ ആവശ്യമില്ല.

Top