മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ദില്ലിയില്‍ പത്തുവര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മലീനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധി നിര്‍ദേശങ്ങളും നിയമങ്ങളും ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഡല്‍ഹിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണം പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ പുകയാണ്. അവയില്‍ നിന്നുള്ള മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നടപ്പിലാക്കുകയാണ് ഡല്‍ഹിയില്‍.

2022 ജനുവരി ഒന്നുമുതല്‍ 10 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. പത്തുവര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള എല്ലാ ഡീസല്‍ വാഹനങ്ങളുടെയും ഡല്‍ഹിയിലെ രജിസ്‌ട്രേഷന്‍ അസാധുവാകും. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ചാണ് നടപടി. അതേസമയം ഈ വാഹനങ്ങള്‍ക്ക് എന്‍എസി ലെറ്റര്‍ വാങ്ങിയ ശേഷം മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

കൂടാതെ ഈ വാഹനങ്ങള്‍ ഇവി കിറ്റ് ഘടിപ്പിച്ച് ഇലക്ട്രിക് കാറാക്കി മാറ്റി ഓടിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് ഇവി കിറ്റ് ഘടിപ്പിച്ച വാഹനങ്ങളില്‍ മാത്രമേ ഇത് സാധ്യമാകൂ.

Top