യുഎസിലെ വനിത മുസ്‌ലിം മേയര്‍ സ്ഥാനാര്‍ഥിക്ക് നേരെ വധ ഭീഷണി

കാനഡ: യു.എസിലെ റോച്ചെസ്റ്ററില്‍ മേയര്‍സ്ഥാനത്തേക്ക് മത്സരിക്കുന്ന റജീന മുസ്തഫക്ക് നേരെ വധഭീഷണി. തെരഞ്ഞെടുക്കപ്പെട്ടാല്‍ നഗരത്തിലെ ആദ്യ വനിത മുസ്ലിം മേയറാകും ഇവര്‍. ഓണ്‍ലൈന്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് റജീന ട്വിറ്ററില്‍ കുറിച്ചു. സംഭവം ഗൗരവമായി എടുക്കുന്നു, എന്നാല്‍ ഇത്തരം ഭീഷണികള്‍ തന്നെ പിന്നോട്ട് വലിക്കില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, കേസില്‍ അന്വേഷണം നടന്നുവരികയാണെന്നും ഭീഷണി റജീനയെ നേരിട്ട് ലക്ഷ്യമാക്കിയുള്ളതല്ലെന്നും റോച്ചെസ്റ്റര്‍ പൊലീസ് വ്യക്തമാക്കി.

Top