ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു ; സഹനടി റജീന കിംഗ്, സഹനടന്‍ മഹേര്‍ഷല അലി

വാഷിംഗ്ടണ്‍ : തൊണ്ണൂറ്റി ഒന്നാമത് ഓസ്‌കര്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി. മികച്ച സഹനടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചത്.

ഇത്തവണത്തെ മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം റജീന കിംഗിനാണ്. ഇഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്കിലെ അഭിനയത്തിനാണ് റജീന കിംഗിനെ മികച്ച സഹനടക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് അര്‍ഹയാക്കിയത്.

ഗ്രീന്‍ ബുക്കിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടി. നേരത്തെ മൂണ്‍ലൈറ്റിലെ അഭിനയത്തിന് സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലി നേടിയിരുന്നു.

മികച്ച ക്യാമറ അല്‍ഫോണ്‍സോ ക്വാറോണ്‍ (സിനിമ: റോമ). മികച്ച ഡോക്യുമെന്റി (ഫീച്ചര്‍): ഫ്രീ സോളോ. മികച്ച ചമയം കേശാലങ്കാരം എന്നിവനയ്ക്കുള്ള ഓസ്‌കര്‍ വൈറസ് നേടി. മികച്ച വസ്ത്രാലങ്കരം ബ്ലാക്ക് പാന്തറിന് ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ഓസ്‌കറും ബ്ലാക്ക് പാന്തറിനാണ്. മികച്ച ശബ്ദലേഖനം ബൊഹീമിയന്‍ റാപ്‌സഡിക്കാണ്. ബൊഹീമിയന്‍ റാപ്‌സഡിന്റെ എഡിറ്റിംഗ് നിര്‍വഹിച്ച ജോണ്‍ ഓഗ് മാന്‍ മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

മികച്ച ആനിമേഷന്‍ ഫീച്ചര്‍ വിഭാഗത്തില്‍ സ്‌പൈഡര്‍മാന്‍ ഇന്റ് റ്റു ദ സ്‌പൈഡര്‍ വേഴേസിനാണ്. മികച്ച ആനിമേഷന്‍ ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് ബാവോ നേടി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അവാര്‍ഡ് റോമ നേടി.

ബ്ലാക്ക് പാന്തര്‍, ബ്ലാക്ക്ക്ലാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്സഡി, ദ ഫേവറെയ്റ്റ്, ഗ്രീന്‍ ബുക്ക്, റോമ, എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ് എന്നിവയാണ് മികച്ച ചിത്രങ്ങള്‍ക്കായി മത്സരിക്കുന്നത്.

Top