പകരക്കാരനാകാന്‍ വിസമ്മതിച്ചു; ക്രൊയേഷ്യന്‍ താരത്തെ പരിശീലകന്‍ നാട്ടിലേക്കയച്ചു

nikola kalinic

നൈജീരിയയ്‌ക്കെതിരായ മത്സരത്തില്‍ പകരക്കാരനായി കളിക്കാന്‍ വിസമ്മതിച്ച ക്രൊയേഷ്യന്‍ താരത്തെ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിച്ച് നാട്ടിലേക്കയച്ചതായി റിപ്പോര്‍ട്ടുകള്‍. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ പകരക്കാരനായി ഇറങ്ങാന്‍ ചോദിച്ച സമയത്ത് പരിക്ക് ആണെന്ന് താരം പറഞ്ഞെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്രോയേഷ്യയുടെ അവസാന നാല് മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഫോര്‍വേഡ് ആയ മാന്‍സുകിച്ചിന് പകരം ഫോര്‍വേഡ് അല്ലാത്ത മാര്‍കോ ജാക്കയെ ആണ് ക്രോയേഷ്യ ഇറക്കിയത്. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ക്രോയേഷ്യ വിജയിച്ചിരുന്നു. താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയതോടെ മാരിയോ മാന്‍സുകിച്ച് മാത്രമാവും ടീമിലെ സ്വാഭാവിക ഫോര്‍വേഡ്.

Top