റീഫര്‍ബിഷ് ഉല്‍പ്പന്നങ്ങളുടെ വിപണിയുമായി ഫ്‌ളിപ്പ്കാര്‍ട്ട് രംഗത്ത്

flipcart

ബംഗളൂരു: റീഫര്‍ബിഷ് ചെയ്ത (കേടുപാടുകള്‍ പരിഹരിച്ച്) ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി സ്വതന്ത്ര റീട്ടെയ്ല്‍ പ്ലാറ്റ്‌ഫോമുമായി ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ഫ്‌ളിപ്പ്കാര്‍ട്ട് രംഗത്ത്. സ്മാര്‍ട്ട്‌ഫോണുകള്‍,ലാപ്‌ടോപ്പുകള്‍,ടാബ്ലറ്റുകള്‍, ഇലക്‌ട്രോണിക് ആക്‌സസറികള്‍ തുടങ്ങിയവയെല്ലാം ഈ പ്ലാറ്റ്‌ഫോമിലുണ്ടാകും. സര്‍ട്ടിഫിക്കേഷന്റെ നിലവാരത്തെ അടിസ്ഥാനമാക്കി യഥാര്‍ത്ഥ ഉല്‍പ്പന്ന വിലയില്‍ നിന്നും 50-80 ശതമാനം വരെ വിലകളില്‍ വ്യത്യാസമുണ്ടാകും.

റീഫര്‍ബിഷ് വിപണി അസംഘടിതമാണെന്നും തങ്ങള്‍ അവയെ സംഘടിതമാക്കുമെന്നും വിശ്വാസത്തിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങളെ ഇല്ലാതാക്കുമെന്നും ഫ്‌ളിപ്പ് കാര്‍ട്ട് സി ഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഈബേയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് റീഫര്‍ബിഷ് മേഖലയിലേക്ക് കടക്കുന്നത്. വാള്‍മാര്‍ട്ടുമായുള്ള ഇടപാട് ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുമായുള്ള പങ്കാളിത്തം ഈബേ അവസാനിപ്പിച്ചിരുന്നു.

Top