ലോക്ക്ഡൗണില്‍ വിമാന യാത്ര റദ്ദായവര്‍ക്ക് റീഫണ്ട് നല്‍കും

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ വിമാന സര്‍വീസ് റദ്ദായത് കാരണം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യും. ഇതിന് വേണ്ടി ഡിജിസിഎ സമര്‍പ്പിച്ച ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു. യാത്രക്കാര്‍ക്ക് ആ ടിക്കറ്റ് നിരക്കിന് തുല്യമായ യാത്ര ഏത് റൂട്ടിലും അനുവദിക്കണമെന്നാണ് ശുപാര്‍ശ.

വിമാന കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു.

Top