യുക്രെയിൻ യുദ്ധം; പലായനം ചെയ്ത് ഇരുപത് ലക്ഷം ജനങ്ങൾ, ഇനി . . . ?

ലീവിവ്: യുക്രൈനില്‍ നിന്ന് നാടുവിട്ടവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞെന്ന് ഐക്യരാഷ്ട്രസഭ. ഇതില്‍ പകുതിയിലേറെപ്പേരെയും സ്വീകരിച്ചത് പോളണ്ടാണ്. നാടുവിട്ടവരില്‍ ഒരുലക്ഷത്തിലേറെയും വിദേശികളാണ്.

12 ലക്ഷം പേര്‍ 13 ദിവസത്തിനിടയ്ക്ക് പോളണ്ട് അതിര്‍ത്തികടന്നു. 1.9 ലക്ഷംപേരെ ഹംഗറിയും 1.4 ലക്ഷംപേരെ സ്ലൊവാക്യയും സ്വീകരിച്ചു. റഷ്യ 99,300 പേരെയും. ഏകദേശം 82,000 പേര്‍വീതം മൊള്‍ഡോവ, റൊമാനിയ അതിര്‍ത്തിയും കടന്നു.

അതിര്‍ത്തിരാജ്യങ്ങളിലെത്തിയ രണ്ടുലക്ഷത്തിലേറെ യുക്രൈനികള്‍ ഇതിനകം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടന്നിട്ടുമുണ്ട്. ഭക്ഷണവും വെള്ളവും മരുന്നും കിട്ടാതെ മരിയൊപോളിലും സുമിയിലും കുടുങ്ങിപ്പോയ ഒട്ടേറെപ്പേരെ ബസ് മാര്‍ഗം ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മിക്കവര്‍ക്കും രാജ്യംവിടാനാണ് താത്പര്യമെന്ന് അധികൃതര്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമായ മരിയൊപോളില്‍നിന്ന് രണ്ടുലക്ഷത്തോളംപേര്‍ ഇതിനകം പലായനം ചെയ്തു. 4.3 ലക്ഷമായിരുന്നു ഇവിടുത്തെ ജനസംഖ്യ.

 

Top