അഭയാര്‍ഥികളെ തിരിച്ചയച്ചതിന് ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം

റോം: അഭയാര്‍ഥികളെ തിരിച്ചയച്ചതിന്റെ പേരില്‍ ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി മാത്യു സാല്‍വീനിക്കെതിരെ അന്വേഷണം . 150 ലധികം അഭയാര്‍ഥികളാണ് ബോട്ടില്‍ നിന്നിറങ്ങാന്‍ കഴിയാതെ ദിവസങ്ങളായി ഇറ്റാലിയന്‍ തീരത്ത് കിടക്കുന്നത്.

പത്ത് ദിവസത്തോളമായി കോസ്റ്റ് ഗാര്‍ഡ് കപ്പലില്‍ നൂറ്റിയമ്പതോളം അഭയാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് അഭയം നല്‍കാനാകില്ലെന്നും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നുമാണ്‌ ഇറ്റലി പറയുന്നത്. ഇതില്‍ രോഗികളായവരെ മാത്രം പുറത്തിറക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഡെപ്യൂട്ടി പ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയുമായ മാറ്റിയോ സാല്‍വിനി നിരുത്തരവാദിത്തപരമായ നടപടിയാണ് സ്വീകരിച്ചതെന്നാണ് വിലയിരുത്തുന്നത്. സംഭവത്തില്‍ സാല്‍വീനിയ്‌ക്കെതിരെ അന്വേഷണത്തിന് സിസിലിയന്‍ കോടതി ഉത്തരവിടുകയായിരുന്നു. തന്റെ ഓഫീസിനെ അദ്ദേഹം ദുരുപയോഗം ചെയ്‌തെന്നും മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും, രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സാല്‍വീനി പറഞ്ഞു.

16 അഭയാര്‍ത്ഥികളെ ന്യൂമോണിയയും ക്ഷയവും ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ അഭയാര്‍ഥികളെ ഇറ്റലിക്ക് ഉള്‍ക്കൊള്ളാനാകാത്ത പശ്ചാത്തലത്തില്‍ ഇവരുടെ ഉത്തരവാദിത്തം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് യുഎന്‍ റെഫ്യൂജി ഏജന്‍സി ആവശ്യപ്പെട്ടു. അഭയാര്‍ഥികളിലധികവും എറിത്രിയയില്‍ നിന്നുള്ളവരാണ്.

Top