മുഹമ്മദ് നബിക്കെതിരെ പരാമർശം; നൂപുർ ശർമയ്ക്ക് സസ്പെൻഷൻ

ന്യൂഡൽഹി : പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ ബിജെപി ദേശീയ വക്താവ് നൂപുർ ശർമയ്ക്ക് സസ്പെൻഷൻ. പാർട്ടിയുടെ നിലപാടുകൾക്കു വ്യത്യസ്തമായി വിവാദപരമായ പരാമർശങ്ങൾ നടത്തിയതിനാലാണ് ഇരുവർക്കുമെതിരെ നടപടിയെന്ന് ബിജെപി കേന്ദ്ര അച്ചടക്ക കമ്മിറ്റി അറിയിച്ചു. പാർട്ടിയുടെ മീഡിയ ഇൻ ചാർജ് നവീൻ ജിൻഡലിനെയും പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു. നൂപുർ ശർമയുടെ പരാമർശത്തെ തുടർന്ന് കാൻപുരിൽ സംഘർഷമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ടെലിവിഷൻ ചർച്ചയിലായിരുന്നു നൂപുറിന്റെ പരാമർശം. മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഹൈദരാബാദ്, പുണെ, മുംബൈ എന്നിവിടങ്ങളിൽ നൂപുറിനെതിരെ കേസ് റ‍ജിസ്റ്റർ ചെയ്തിട്ടുണ്ട്. സസ്പെൻഷനു പിന്നാലെ, എല്ലാ മതങ്ങളെയും ബിജെപി ബഹുമാനിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. ഏതൊരു മതവിഭാഗത്തെയും അപമാനിക്കുന്നതോ നിന്ദിക്കുന്നതോ ബിജെപി പ്രോത്സാഹിപ്പിക്കില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Top