പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് കുറച്ചു

പാലക്കാട്: ഹൈക്കോടതി ഉത്തരവ് പ്രകാരം വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് കുറച്ചു.കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകള്‍ പ്രത്യക്ഷസമരവുമായി എത്തിയതിനു പിന്നാലെയാണ് നടപടി.

ഏപ്രില്‍ ഒന്നിന് കൂട്ടിയ നിരക്കാണ് കുറച്ചത്. നേരത്തെ പന്നിയങ്കര ടോള്‍ പ്ലാസയിൽ പുതുക്കിയ നിരക്കില്‍ പിരിവ്‌ നടത്താന്‍ പാടില്ലെന്ന്‌ ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു. അമിത ടോള്‍ പിരിവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ സര്‍വീസ് നടത്തിയതിനെതിരെ കരാര്‍ കമ്പനി നല്‍കിയ കേസിലാണ്‌ കോടതി ഉത്തരവ്.

Top