പലിശ നിരക്കില്‍ 10 ബേസിസ് പോയന്റിന്റെ കുറവു വരുത്തി ചെറു നിക്ഷേപ പദ്ധതികള്‍

ന്യൂഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കുറച്ചതായി റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പിപിഎഫിനും എന്‍എസ് സിക്കും പലിശ 7.9 ശതമാനവും വികാസ് പത്രയ്ക്ക് 7.6 ശതമാനവുമാണ്.

പലിശ നിരക്കില്‍ 10 ബേസിസ് പോയന്റിന്റെ കുറവു വരുത്തിയ പിപിഎഫിനും എന്‍എസ് സിക്കും 7.8 ശതമാനമാനവും കിസാന്‍ വികാസ് പത്രയ്ക്ക് 7.5 ശതമാനവുമാകും ഇനിയുള്ള പലിശ നിരക്ക്.

നിലവില്‍ 8.4 ശതമാനം പലിശയായിരുന്ന സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന്റെയും സുകന്യ സമൃദ്ധി യോജനയുടെയും പലിശ 8.3 ശതമാനമായി കുറയും.

Top