റെഡ്മിയുടെ ആദ്യ ഫ്ളാഗ്ഷിപ് സ്മാര്‍ട്ട് ഫോണ്‍ ;റെഡ്മി കെ20

റെഡ്മിയുടെ ആദ്യ ഫ്ളാഗ്ഷിപ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേയ്ക്ക്. റെഡ്മി കെ20 എന്നാണ് ആദ്യ ഫ്ളാഗ്ഷിപ് സ്മാര്‍ട്ട് ഫോണിന്റെ പേര്. പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കിടിലന്‍ ഫീച്ചറുകളുമായെത്തുന്ന സ്മാര്‍ട്ട് ഫോണ്‍ ആയിരിക്കും കെ20 പരമ്പര ഫോണുകള്‍.

കെ20 ഫോണിന് ഒരു പ്രോ പതിപ്പ് ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ കമ്പനി ഇതു സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. ചൈനീസ് സോഷ്യല്‍ മീഡിയാ സേവനമായ വീബോ വഴിയാണ് റെഡ്മി പ്രഖ്യാപനം നടത്തിയത്. റെഡ്മിയുടെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണുകളെല്ലാം ഇനി ‘കെ’ പരമ്പരയില്‍ ഉള്‍പ്പെടുത്തിയാവും പുറത്തിറക്കുക.

ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000 എംഎഎച്ച് ആണെന്നാണ് സൂചന. 48 മെഗാപിക്സല്‍ ക്യാമറയും ഫോണിനുണ്ടാവുമെന്നും 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുണ്ടാവും.

റെഡ്മി കെ20 ഫോണിന് ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സ്, രണ്ട് ദിവസത്തെ ബാറ്ററി ലൈഫും, പോപ്പ് അപ്പ് സെല്‍ഫി ക്യാമറ എന്നിവ ഉണ്ടാകുമെന്നാണ് കമ്പനി പറയുന്നത്.

Top