റെഡ്മി നോട്ട് 8 പ്രോ വില്‍പ്പന; ആമസോണ്‍.ഇന്‍, മി.കോം എന്നിവ വഴി സ്വന്തമാക്കാം

വോമി ഇപ്പോള്‍ മറ്റൊരു പ്ലാറ്റ്‌ഫോമില്‍ മറ്റൊരു റെഡ്മി നോട്ട് 8 പ്രോ വില്‍പ്പന നടത്തുകയാണ്. റെഡ്മി നോട്ട് 8 പ്രോ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍.ഇന്‍, മി.കോം എന്നിവ വഴി സ്വന്തമാക്കാം.

6.53 ഇഞ്ച് ഫുള്‍ എച്ച്ഡി + ഗെയിമിംഗ് പ്രോസസര്‍, 64 മെഗാപിക്‌സല്‍ മെയിന്‍ ഷൂട്ടര്‍ എന്നി സവിശേഷതകളുള്ളതാണ് ഈ ബജറ്റ് റെഡ്മി ഫോണ്‍. ഹാലോ വൈറ്റ്, ഗാമ ഗ്രീന്‍, ഷാഡോ ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രോ ലഭ്യമാകും.

6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 8 പ്രോയ്ക്ക് 14,999 രൂപ വിലയാണ് വരുന്നത്. 128 ജിബി സ്റ്റോറേജുള്ള 6 ജിബി, 8 ജിബി റാം വേരിയന്റുകള്‍ യഥാക്രമം 15,999 രൂപയ്ക്കും 17,999 രൂപയ്ക്കും ലഭ്യമാണ്. റെഡ്മി നോട്ട് 8 പ്രോയുടെ ഫ്‌ലാഷ് വില്‍പ്പന ഇപ്പോള്‍ ആമസോണ്‍ ഇന്ത്യ, മി.കോം വഴി നടന്നുകൊണ്ടിരിക്കുകയാണ്.

കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷയുള്ള 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി + എല്‍സിഡി ഡിസ്പ്ലേയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രോയുടെ സവിശേഷത. 8 ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമായാണ് ഇത് വരുന്നത്. 256 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജിനായി ഒരു പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഇതിലുണ്ട്.

Top