റെഡ്മി 9i, റെഡ്മി 9 പ്രൈം, റെഡ്മി നോട്ട് 9 സീരീസ് ഫോണുകള്‍ക്ക് വിലക്കിഴിവ്

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി റെഡ്മി നോട്ട് ശ്രേണിയിലെ ഏറ്റവും പുതിയ ഫോണുകളായ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നിവ ഈ മാസം നാലാം തിയതിയാണ് അവതരിപ്പിച്ചത്. ഈ ആഴ്ച മൂന്ന് ഫോണുകളുടെയും വില്പന ആരംഭിക്കുകയും ചെയ്തു. അതിനിടെ മുന്‍ഗാമി റെഡ്മി നോട്ട് 9 സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ വില ഷവോമി കുറച്ചു. റിപോര്‍ട്ടുകള്‍ അനുസരിച്ച് മാര്‍ച്ച് മാസത്തേക്ക് മാത്രമാണ് വിലക്കിഴിവ്.

റെഡ്മി നോട്ട് 9 സീരീസ് ഫോണുകളോടൊപ്പം റെഡ്മി 9i, റെഡ്മി 9 പ്രൈം സ്മാര്‍ട്ട്‌ഫോണുകളും വിലക്കുറവില്‍ ഈ മാസം വാങ്ങാം.2000 രൂപ വരെയാണ് വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഷവോമി കുറിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വില ഇപ്പോള്‍ ആമസോണ്‍ വെബ്സൈറ്റിലും ഷവോമി വെബ്സൈറ്റിലും ആരംഭിക്കുന്നത് 14,999 രൂപ (6 ജിബി റാം + 64 ജിബി സ്റ്റോറേജ്) മുതലാണ് 2000 രൂപയാണ് ഡിസ്‌കൗണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെയും വില 2000 രൂപ കുറഞ്ഞ് 17,499 രൂപ മുതലാണ്.

13,999 രൂപ വിലയുള്ള റെഡ്മി നോട്ട് 9 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് ഇപ്പോള്‍ 1000 രൂപ കുറഞ്ഞ് 12,999 രൂപയാണ് വില. അതെ സമയം 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 2000 രൂപ കുറച്ചു. 15,999 രൂപയുള്ള ഈ പതിപ്പിന് ഇപ്പോള്‍ 13,999 രൂപ മാത്രം.റെഡ്മി നോട്ട് 9ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 1000 രൂപ കുറഞ്ഞ് ഇപ്പോള്‍ 10,999 രൂപയാണ്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 500 രൂപ കുറഞ്ഞ് 12,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 1000 രൂപ കുറഞ്ഞ് 13,999 രൂപയുമാണ്.

 

Top