പുതിയ റെഡ്മീ വാച്ചും, ബാന്‍റും പുറത്തിറങ്ങി; കിടിലന്‍ പ്രത്യേകതകള്‍, അത്ഭുതപ്പെടുത്തുന്ന വില

ബിയജിംഗ്: ഷവോമി അടുത്തിടെയാണ് ചൈനയിൽ റെഡ്മീ കെ60 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്തത്. ഇതേ ചടങ്ങിൽ തന്നെ റെഡ്മി വാച്ച് 3, റെഡ്മി ബാൻഡ് 2, പുതിയ കളർ ഓപ്ഷനുകളിൽ റെഡ്മി ബഡ്‌സ് 4, ടിഡബ്യൂഎസ് ഇയർബഡുകൾ എന്നിവയും ഷവോമി പുറത്തിറക്കിയിരുന്നു.

റെഡ്മീ വാച്ച് 3 1.7 ഇഞ്ച് എഎംഒഎൽഇഡി സ്ക്രീനോടെയാണ് എത്തുന്നത്. 60 Hz റീഫ്രഷ് റൈറ്റോടെയാണ് ഫോൺ ഇറങ്ങുന്നത്. ഓൺവെയ്സ് ഓൺ ഡിസ്പ്ലേയാണ് ഈ വാച്ചിന് ഉള്ളത്. 600 നിറ്റ്സ് ഓഫ് ബ്രൈറ്റ്നെസാണ് ഈ വാച്ചിന് ഉള്ളത്. ഈ വാച്ചിൻറെ ഫിസിക്കൽ ബട്ടണുകൾ വലത് വശത്താണ്.

121 വർക്ക് ഔട്ട് മോഡുകൾ ഈ വാച്ചിൽ ഇൻബിൽട്ടായി ഉണ്ട്. ഒപ്പം തന്നെ ഉപയോക്താവിന് ബ്ലൂടൂത്ത് കോൾ അടക്കം നടത്താൻ സാധിക്കും. അതിനായി വാച്ചിനെ ഫോണുമായി കണക്ട് ചെയ്യണം. അതായത് വാച്ചിന് നേരിട്ട് സെല്ലുലാർ പ്രത്യേകതയില്ല. 12 ദിവസമാണ് ഈ വാച്ചിന് ഷവോമി പറയുന്ന ബാറ്ററി ലൈഫ്. അണ്ടർ വാട്ടർ ഉപയോഗത്തിന് 5എടിഎം റേറ്റിംഗ് ഈ വാച്ചിന് ലഭിച്ചിട്ടുണ്ട്.

ബ്ലാക്ക് ആൻറ് വൈറ്റ് കളർ ഓപ്ഷനിൽ എത്തുന്ന വാച്ചിന് ഇപ്പോൾ പ്രഖ്യാപിച്ച ചൈനീസ് വില പ്രകാരം ഇന്ത്യൻ രൂപ 6000രൂപയ്ക്ക് അടുത്ത് വരും. ഇന്ത്യയിൽ എപ്പോൾ ഈ വാച്ച് എത്തും എന്ന് ഉറപ്പില്ലെങ്കിലും ആറായിരത്തിൽ കൂടുതൽ വില വരാനാണ് സാധ്യത.

റെഡ്മീ ബാൻറ് 2 പുതിയ പതിപ്പ് മുൻ പതിപ്പിനെ അപേക്ഷിച്ച് വലിപ്പത്തിൽ 76 ശതമാനം വലുതാണ്. ബ്ലഡ് ഒക്സിജൻ ട്രാക്കർ, ആർത്തവം ട്രാക്ക് ചെയ്യാനുള്ള മാർഗ്ഗം ഇവ അടക്കമാണ് ഈ ഫിറ്റ്നസ് ബാൻറ് എത്തുന്നത്. 30 എക്സ്സൈസ് മോഡുകൾ ഈ ബാൻറിലുണ്ട്. 14 ദിവസം നോർമൽ ഉപയോഗത്തിലും, കൂടിയ ഉപയോഗത്തിൽ ആറു ദിവസത്തേയും ബാറ്ററി ലൈഫാണ് ഈ ബാൻറിന് ഷവോമി അവകാശപ്പെടുന്നത്.

ഇപ്പോൾ പ്രഖ്യാപിച്ച വില പ്രകാരം ഇന്ത്യൻ രൂപ 2000ത്തിന് മുകളിൽ ഇതിന് വിലവരും. ഫ്ലൂറസൻറ് ഗ്രീൻ, പിങ്ക് ഗോൾഡ്, ബ്ലാറ്റ്, ലൈറ്റ് ബ്ലൂ, ഡാർക്ക് ഗ്രീൻ, വൈറ്റ് നിറങ്ങളിൽ ഈ ബാൻറ് എത്തും.

Top