റെഡ്മി സ്മാര്‍ട്ട് ടിവി മാക്‌സ് 98 ഇഞ്ച് പുറത്തിറങ്ങാനൊരുങ്ങുന്നു

റെഡ്മി 98 ഇഞ്ച് സ്മാര്‍ട്ട് ടിവി പുറത്തിറക്കുന്നു. ഷവോമി മുമ്പ് പുറത്തിറക്കിയ 98 ഇഞ്ച് ടിവിയുടേതിന് സമാനമായി ഇത് പരിമിതമായ എണ്ണം മാത്രമാണുണ്ടാവുക. റെഡ്മി സ്മാര്‍ട്ട് ടിവി മാക്‌സ് 98 ഇഞ്ച് എന്നാണ് ഈ പുതിയ ടിവിയുടെ ഇന്ത്യയില്‍ ടിവിയുടെ 2,15,000 രൂപയാണ്‌.

ഈ ടിവിയുടെ ഏറ്റവും വലിയ കാര്യം അതിന്റെ വലുപ്പമാണ്. ടിവിയിലെ 98 ഇഞ്ച് സ്‌ക്രീന്‍ എല്‍ഇഡി ബാക്ക്‌ലിറ്റ് ആണ്, എന്നാല്‍, 8 കെ പാനല്‍ ഉപയോഗിക്കുന്നതിനുപകരം, റെഡ്മി ഇതില്‍ 4 കെ പാനലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടിവിയുടെ സ്‌ക്രീന്‍ 1.2 മീറ്റര്‍ സിംഗിള്‍ ബെഡ് മെത്തയേക്കാള്‍ 13.6 ശതമാനം വലുതാണ്.
റെഡ്മി സ്മാര്‍ട്ട് ടിവി മാക്‌സിന് 85 ശതമാനം എന്‍ടിഎസ്സി കളര്‍ റേറ്റിംഗുണ്ട്, ചിത്രം ഒരുപോലെ തിളക്കമുള്ളതായി ഉറപ്പാക്കാന്‍, 192 ഡൈനാമിക് ബാക്ക്‌ലൈറ്റ് സോണ്‍ ഉണ്ട്.

മാത്രമല്ല റെഡ്മി സ്വന്തം ഇമേജ് പ്രോസസ്സിംഗ് സാങ്കേതികവിദ്യകള്‍ കൂടുതലും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. റെഡ്മി ടിവിയില്‍ എച്ച്ഡിആര്‍ നിറങ്ങള്‍ക്കുള്ള പിന്തുണയുമുണ്ട്.

ഈ ടിവിയുടെ മറ്റൊരു പ്രധാന പ്രത്യേകത ഷവോ എഐ വോയ്‌സ് അസിസ്റ്റന്റിനെ വിളിക്കാന്‍ കഴിയും എന്നതാണ് കൂടാതെ വീട്ടിലെ എസി റഫ്രിജറേറ്റര്‍, റോബോട്ട് വാക്വം ക്ലീനര്‍, ലൈറ്റുകള്‍, ഫാനുകള്‍ എന്നിവയും അതിലേറെയും നിയന്ത്രിക്കാനുള്ള ഒരു ഓപ്ഷന്‍ പോലും ഇതിലുണ്ട്.

അകത്ത്, റെഡ്മി മാക്‌സിന് ഒരു പുതിയ 12എന്‍എം ക്വാഡ് കോര്‍ പ്രോസസര്‍ നല്‍കി, അത് ഇപ്പോള്‍ 4 ജിബി റാമും 64 ജിബി ഇഎംഎംസി സ്റ്റോറേജുമായി ചേര്‍ത്തിരിക്കുന്നു. കണക്റ്റിവിറ്റിക്കായി, മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍ക്കൊപ്പം രണ്ട് യുഎസ്ബിഎ പോര്‍ട്ടുകള്‍, ഒരു കേബിള്‍ ടിവി ആന്റിന പോര്‍ട്ട്, ലാന്‍പോര്‍ട്ട്, എക്‌സ്റ്റേണല്‍ സ്പീക്കറുകള്‍ക്കായി ഒരു എസ്, പിഡിഎഫ് പോര്‍ട്ട്, സെറ്റ്‌ടോപ്പ് ബോക്‌സുകളിലേക്കുള്ള കണക്ഷനായി എവി പോര്‍ട്ടുകള്‍ എന്നിവയും നല്‍കിയിരിക്കുന്നു.

അതേസമയം, വീടുകളിലേക്ക് ടിവി എത്തിക്കാന്‍ 30 ദിവസം ആവശ്യമാണെന്ന് റെഡ്മി പറഞ്ഞു. കൂടാതെ, ഉപയോക്താവിന്റെ വീടിനെയും ചുറ്റുപാടുകളെയും കുറിച്ച് ഒരു പ്രീഇന്‍സ്റ്റാളേഷന്‍ സര്‍വ്വേ നടത്താന്‍ റെഡ്മി പ്രൊഫഷണലുകളെ അയയ്ക്കും. ഇന്‍സ്റ്റാളേഷനായി വ്യക്തിഗതമാക്കിയ പരിഹാരവും റെഡ്മി വാഗ്ദാനം ചെയ്യും.

മാത്രമല്ല ടിവി ഒരു പ്രത്യേക കാറിലായിരിക്കും ഡെലിവറി ചെയ്യുക. ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായാല്‍, ടിവിക്കായി ഒരു പ്രത്യേക ഉപഭോക്തൃ സേവന പിന്തുണ ഉണ്ടായിരിക്കും.

Top