പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായി റെഡ്മി പ്രോ 2

വോമിയുടെ ഉപബ്രാന്റായ റെഡ്മിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഉടന്‍ വിപണിയില്‍ എത്തും.റെഡ്മി പ്രോ ആണ് റെഡ്മിയുടെ പുതിയ മോഡല്‍.റെഡ്മി ബ്രാന്റിന് പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ രംഗത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ഒരു പോപ്പ് അപ്പ് സെല്‍ഫി ക്യാമറ സ്മാര്‍ട്ട് ഫോണ്‍ റെഡ്മി ബ്രാന്റില്‍ പുറത്തിറങ്ങാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പോപ്പ് അപ്പ് സെല്‍ഫി ക്യാമറകള്‍ ഇപ്പോള്‍ തരംഗമാണ്. ഓപ്പോയുടേയും വിവോയുടെയും പോപ്പ് അപ്പ് ക്യാമറ ഫോണുകള്‍ക്ക്‌ വന്‍ ഡിമാന്‍ഡാണ് വിപണിയില്‍. സാംസങും ഒരു സ്ലൈഡ് അപ്പ് റൊട്ടേറ്റിങ് ക്യാമറ ഫോണ്‍ അവതിരിപ്പിച്ചിട്ടുണ്ട്. അതിനു പുറമെയാണ് റെഡ്മി പോപ്പ് അപ്പ് സെല്‍ഫി ക്യാമറ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കുന്നത്.

ഫോണില്‍ സ്നാപ് ഡ്രാഗണ്‍ 855 പ്രൊസസര്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

Top