റെഡ്മി നോട്ട് 10 5ജി സീരീസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് മെയ് 26ന്

വോമിയുടെ മിഡ് റേഞ്ച് റെഡ്മി നോട്ട് സീരീസ് നോട്ട് 10 ജി ഡിവൈസുകൾ നേരത്തേ അവതരിപ്പിച്ചിരുന്നു. ഈ ഡിവൈസുകൾ ലോഞ്ച് ചെയ്യുമ്പോൾ തന്നെ 5ജി മോഡലുകൾ വൈകാതെ പുറത്തിറക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. റെഡ്മി നോട്ട് 10 5ജി സ്മാർട്ട്‌ഫോണുകളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ കമ്പനി ഈ ഡിവൈസുകളുടെ ലോഞ്ച് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോ വഴിയാണ് ഷവോമി റെഡ്മി നോട്ട് 10 5ജി സീരീസ് ലോഞ്ച് വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഷവോമി ഷെയർ ചെയ്ത ടീസർ പോസ്റ്റർ അനുസരിച്ച് മെയ് 26ന് ചൈനയിൽ നടക്കുന്ന ലോഞ്ച് ഇവന്റിൽ വച്ച് ഈ ഡിവൈസ് പുറത്തിറക്കും. ഓൺലൈൻ ആയിട്ടായിരിക്കും ഈ ലോഞ്ച് ഇവന്റ് നടക്കുന്നത്. ലോഞ്ച് പോസ്റ്ററിൽ മോഡലുകളുടെ പേരുകൾ വ്യക്തമാക്കുന്നില്ല.

 

Top