3000 കോടി രൂപയുടെ റെഡ്മി നോട്ട് 10 സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ വിറ്റഴിച്ചു

3000 കോടി രൂപയുടെ റെഡ്മി നോട്ട് 10 സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ വിറ്റഴിച്ചു. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ്, റെഡ്മി നോട്ട് 10 എസ് എന്നിവ ഈ സീരീസിൽ ഉൾപ്പെടുന്നു. ആദ്യമായി ഈ മൂന്ന് സ്മാർട്ട്‌ഫോണുകളും മാർച്ചിൽ അവതരിപ്പിച്ചപ്പോൾ നാലാമത്തെ നോട്ട് 10 എസ് കഴിഞ്ഞ മാസം ഈ ലൈനപ്പിൽ ചേരുകയായിരുന്നു. എന്നാൽ, ഈ സ്മാർട്ട്‌ഫോണുകളൊന്നും 5 ജി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഓരോ സ്മാർട്ട്ഫോണിൻറെയും വ്യക്തിഗത കണക്കുകൾ ഷവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

2,499 രൂപയ്ക്കും 21,999 രൂപയ്ക്കും ഇടയിലാണ് ഈ സ്മാർട്ട്ഫോൺ ലൈനപ്പിന് വില നൽകിയിരിക്കുന്നത്. ഈ വർഷത്തെ റെഡ്മി നോട്ട് സീരീസ് ചില പ്രധാന അപ്ഗ്രേഡുകൾ കണ്ടു. റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ 108 മെഗാപിക്സൽ പ്രൈമറി സാംസങ് എച്ച്എം 2 സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടറും (2x സൂം), 8 മെഗാപിക്സൽ അൾട്രാ-വൈഡ്- ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

നൈറ്റ് മോഡ് 2.0, വി‌എൽ‌ജി മോഡ്, മാജിക് ക്ലോൺ മോഡ്, ലോംഗ് എക്‌സ്‌പോഷർ മോഡ്, വീഡിയോ പ്രോ മോഡ്, ഡ്യുവൽ വീഡിയോ എന്നിങ്ങനെയുള്ള ക്യാമറ സവിശേഷതകളാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ വരുന്നത്. അഡ്രിനോ 618 ജിപിയുവുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732G SoC പ്രോസസ്സറാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സിന് മികച്ച കരുത്ത് നൽകുന്നത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

Top