റെഡ്മി നോട്ട് 9 ഷാഡോ ബ്ലാക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു

ന്ത്യയില്‍ റെഡ്മി നോട്ട് 9 ന്റെ ഷാഡോ ബ്ലാക്ക് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 9 ഷാഡോ ബ്ലാക്ക് 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് ദീപാവലി ഓഫറിന്റെ ഭാഗമായി കമ്പനി വെബ്സൈറ്റില്‍ 11,499 രൂപയില്‍ നിന്ന് വില ആരംഭിക്കും. വെബ്സൈറ്റില്‍, ഷാഡോ ബ്ലാക്ക് ഓപ്ഷന്‍ 4 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 12,999 രൂപയും, ടോപ്പ് എന്‍ഡ് 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,499 രൂപയുമാണ് വില വരുന്നത്.

ഡ്യുവല്‍ നാനോ സിം വരുന്ന റെഡ്മി നോട്ട് 9 ആന്‍ഡ്രോയിഡ് 10 എംഐയുഐ 11ല്‍ പ്രവര്‍ത്തിക്കുന്നു. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,340 പിക്സല്‍) ഡോട്ട് ഡിസ്പ്ലേയില്‍ 19.5: 9 ആസ്‌പെക്ടറ്റ് റേഷിയോയും കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭിക്കുന്നു. 6 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്‌സ് റാമിനൊപ്പം ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 85 SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് നല്‍കുന്നത്. 128 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യുവാന്‍ കഴിയും.

48 മെഗാപിക്‌സല്‍ പ്രൈമറി സ്‌നാപ്പര്‍, 8 മെഗാപിക്‌സല്‍ സെന്‍സര്‍, രണ്ട് അധിക 2 മെഗാപിക്‌സല്‍ സെന്‍സറുകള്‍ എന്നമിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 9ല്‍ നല്‍കിയിരിക്കുന്നത്. 13 മെഗാപിക്‌സല്‍ ഷൂട്ടര്‍ ഫോണിന്റെ മുന്‍വശത്തായി നല്‍കിയിരിക്കുന്നു.

5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9ല്‍ വരുന്നത്. 4 ജി വോള്‍ട്ട്, വൈ-ഫൈ 802.11 എ / ബി / ജി / എന്‍, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഡിവൈസിന്റെ പിന്‍ഭാഗത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനറും നല്‍കിയിരിക്കുന്നു.

Top