റെഡ്മി നോട്ട് 9 ജൂലായ് 20ന് ഇന്ത്യയില്‍ അവതരിപ്പിക്കും: അറിയേണ്ടതെല്ലാം

റെഡ്മി നോട്ട് 9 ജൂലായ് 20ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി. റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവയുടെ വിജയത്തിനു ശേഷമാണ് കമ്പനി പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

ആഗോള മാര്‍ക്കറ്റില്‍ നേരത്തെ തന്നെ റെഡ്മി നോട്ട് 9 അവതരിപ്പിച്ചിരുന്നു 14,900 രൂപയാണ് ഫോണിന്റെ പ്രാരംഭ വില. 3ജിബി റാം 64 ജിബി സ്റ്റോറേജ്, 4ജിബി റാം, 128ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി85 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ക്വാഡ് റിയര്‍ കാമറ സെറ്റപ്പോടുകൂടിയ ഫോണിന് 5020mah ആണ് ബാറ്ററി.

Top