പുതിയ ഫീച്ചറുകളോടെ റെഡ്മി നോട്ട് 8 : ഉടന്‍ വിപണിയിലെത്തും

ന്യൂഡല്‍ഹി: ചൈനീസ് കമ്പനിയായ ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ റെഡ്മി നോട്ട് 8 വിപണിയിലേക്ക്. ഷവോമി റെഡ് നോട്ട് 7 പുറത്തിറക്കി ഒരുവര്‍ഷം തികയും മുമ്പാണ് റെഡ്മി നോട്ട് 8 പുറത്തിറക്കുന്ന തിയ്യതി കമ്പനി പ്രഖ്യാപിച്ചത് . ഓഗസ്റ്റ് 29ന് റെഡ്മി നോട്ട് 8 ഔദ്യോഗികമായി പുറത്തിറക്കുമെന്ന് കമ്പനി ജനറല്‍ മാനേജര്‍ ലു വെയ്ബിങ് പറഞ്ഞു.

ഉയര്‍ന്ന ബാറ്ററി കപ്പാസിറ്റി, മെച്ചപ്പെട്ട സ്‌ക്രീന്‍ ടു ബോഡി അനുപാതം, മികച്ച ക്യാമറ തുടങ്ങിയവ റെഡ്മി നോട്ട് 8ന്റെ മേന്‍മയായിരിക്കും. വില സംബന്ധിച്ച് പ്രഖ്യാപനം ഇല്ലെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 30,000 ത്തോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.ഇതേ ദിവസം തന്നെ റെഡ്മി എല്‍.ഇ.ഡി ടിവിയും കമ്പനി പുറത്തിറക്കും.

Top