റെഡ്മി നോട്ട് 8 പ്രോ ഓറഞ്ച് കളര്‍ വേരിയന്റ് അവതരിപ്പിച്ചു

റെഡ്മി നോട്ട് 8 പ്രോ ഓറഞ്ച് കളര്‍ വേരിയന്റ് അവതരിപ്പിച്ചു. റെഡ്മി നോട്ട് 8 പ്രോയുടെ കോറല്‍ ഓറഞ്ച് വേരിയന്റിന് മറ്റ് കളര്‍ ഓപ്ഷനുകള്‍ക്ക് തുല്യമായ വിലയായിരിക്കാം ഉണ്ടാവുക. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 15,999 രൂപയുമാണ് വില വരുന്നത്.

ടോപ്പ്-ഓഫ്-ലൈന്‍ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 17,999 രൂപയാണ് വില വരുന്നത്. ഈ വര്‍ഷം ആദ്യം ജിഎസ്ടി പരിഷ്‌കരണത്തിന് ശേഷം ഫോണ്‍ 15,999 രൂപയ്ക്ക് വില്‍ക്കുന്നു. 6 ജിബി + 64 ജിബി മോഡലിനാണ് ഈ വില വരുന്നത്. 6 ജിബി + 128 ജിബി മോഡലിന് 16,999 രൂപയും, 8 ജിബി + 128 ജിബി മോഡലിന് 18,999 രൂപയുമാണ് വില വരുന്നത്. ഈ പുതിയ കോറല്‍ ഓറഞ്ച് വേരിയന്റ് എപ്പോള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

റെഡ്മി നോട്ട് 8 പ്രോയില്‍ ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണം ഉള്‍പ്പെടുത്തിയിരിക്കുന്നു. എഫ് / 1.89 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ് / 2.2 ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെന്‍സര്‍, അള്‍ട്രാ മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയും ഇതില്‍ വരുന്നു.

റെഡ്മി നോട്ട് 8 പ്രോയില്‍ 20 മെഗാപിക്‌സല്‍ സെന്‍സറും എഫ് / 2.0 ലെന്‍സും ഉണ്ട്. റെഡ്മി നോട്ട് 8 പ്രോയില്‍ 128 ജിബി വരെ യുഎഫ്എസ് 2.1 ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഉണ്ട്. ഇത് ഒരു പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി വികസിപ്പിക്കാനാകും. 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

Top