റെഡ്മി നോട്ട് 7 പരമ്പരയിലേയ്ക്ക് പുതിയ മോഡല്‍ കൂടി; റെഡ്മി നോട്ട് 7എസ്

വോമിയുടെ റെഡ്മി നോട്ട് 7 പരമ്പരയിലേക്ക് പുതിയ മോഡല്‍ കൂടി. റെഡ്മി നോട്ട് 7എസ് ആണ് ഷവോമി പുറത്തിറക്കിയിരിക്കുന്ന പുതിയ മോഡല്‍. ഇത് പുതിയ സൂപ്പര്‍ റെഡ്മി നോട്ട് ഫോണ്‍ ആണെന്നാണ് ഷാവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റും എംഡിയുമായ മനുകുമാര്‍ ജെയ്ന്‍ ട്വീറ്റ് ചെയ്തത്.

48 മെഗാപിക്സല്‍ ക്യാമറയായിരിക്കും റെഡ്മി നോട്ട് 7എസിനുള്ളത്. റെഡ്മി നോട്ട് 7 എസിന്റെ 48 മെഗാപിക്സല്‍ ക്യാമറയില്‍ ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ചിത്രവും മനുകുമാര്‍ ജെയിന്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. മേയ് 20 ന് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. പുതിയ മോഡലിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

Top