ഷവോമി റെഡ്മി നോട്ട് 7 പ്രോ വിലക്കുറവില്‍ സ്വന്തമാക്കാം . . .

വോമിയുടെ റെഡ്മി നോട്ട് 7 പ്രോ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമെത്തിയിരിക്കുന്നു. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സ്വാതന്ത്ര്യദിന വില്‍പനയോട് അനുബന്ധിച്ചാണ് നോട്ട് 7 പ്രോക്ക് വില കുറച്ചിരിക്കുന്നത്. ആയിരം രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ഷവോമിയുടെ മറ്റു വേരിയന്റുകള്‍ക്കും വിലക്കുറവുണ്ട്. അതേസമയം ആമസോണിലൂടെ എസ്.ബി.ഐ ബാങ്ക് ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്‍ഡ് ഡിസ്‌ക്കൗണ്ടും കമ്പനി നല്‍കുന്നുണ്ട്.

എം.ഐ.കോം ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും ഈ ഓഫര്‍ ലഭ്യമാകും. അടിസ്ഥാന വേരിയന്റായ(4ജിബി റാം+ 64 ജിബി സ്റ്റോറേജ്) 12,999 രൂപക്ക് സ്വന്തമാക്കാം. നേരത്തെ ഇതിന്റെ വില 13,999 ആയിരന്നു. ഈ വര്‍ഷം തരംഗം സൃഷ്ടിച്ച സ്മാര്‍ട്ട്‌ഫോണായിരുന്നു ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോ. മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്ന ഷവോമിയുടെ സ്മാര്‍ട്ട്ഫോണുകളിലൊന്നാവാനും റെഡ്മി നോട്ട് 7 പ്രോക്ക് കഴിഞ്ഞിരുന്നു. സോണി ഐ.എം.എക്സ് 586ന്റെ 48 മെഗാപിക്സല്‍ ക്യാമറയായിരുന്നു ഈ മോഡലിന്റെ പ്രധാന പ്രത്യേകത.

Top