റെഡ്മി നോട്ട് 5 പ്രോ ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിക്കും

redmi

വോമിയുടെ സ്മാര്‍ട്‌ഫോണായ റെഡ്മി നോട്ട് 5 പ്രോ ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിക്കും. 14,999 രൂപയാണ് ഫോണിന്റെ വില. 4ജിബി, 6ജിബി 64ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ് ഫോണിന്. 6ജിബി വാരിയന്റിന് 16,999 രൂപയാണ് വില. 20 എംപി ഫ്രണ്ട് ക്യാമറയും ഫേസ് അണ്‍ലോക്ക് ഫീച്ചറുകളും ഫോണിലുണ്ട്. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റോടു കൂടിയ 12എംപി, 5എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളും ഫോണിലുണ്ട്.

1080×2160 സ്‌ക്രീന്‍ റെസൊല്യൂഷനില്‍ 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 5 പ്രോയുടേത്. 636 ക്വാല്‍കോം സ്‌നാപ്ഡ്രാഗണും miui 9 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 7.1.1 നൗഗാട്ട് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 4,000 എംഎഎച്ചാണ് ബാറ്ററി. നീല, കറുപ്പ്, ഗോള്‍ഡ്, റോസ് എന്നീ നിറങ്ങളിലും ഫോണ്‍ ലഭ്യമാകും.

Top