ദീപാവലി ബിഗ് സെയില്‍; റെഡ്മി നോട്ട് 5 പ്രോയ്ക്ക് വമ്പന്‍ വിലക്കുറവ്

redmi

വോമി റെഡ്മി നോട്ട് 5 പ്രോ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം ഒരുക്കി ഫ്‌ളിപ്കാര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ 14,999 രൂപയായിരുന്നു റെഡ്മി നോട്ട് 5 പ്രോയുടെ വില. എന്നാല്‍ ദീപാവലി ബിഗ് സെയിലില്‍ എക്‌സ്ചേഞ്ച് ഓഫറിലൂടെ റെഡ്മി നോട്ട് 5 പ്രോ 749 രൂപയ്ക്ക് സ്വന്തമാക്കാനാകും. ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ്, റെഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് റെഡ്മി നോട്ട് 5 പ്രോ ലഭിക്കുന്നത്.

നിശ്ചിതകാലയളവിലേക്ക് റെഡ്മി നോട്ട് 5 പ്രോയുടെ വില 2,000 രൂപ കുറച്ച് 12,999 രൂപക്ക് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 10% വിലക്കിഴിവ് ലഭിക്കും. ഇത്തരത്തില്‍ 2,167 രൂപയ്ക്ക് റെഡ്മി നോട്ട് 5 പ്രോ ദീപാവലി ബിഗ് സെയിലില്‍ ലഭിക്കും. കൂടാതെ എക്‌സ്ചേ്ഞ്ച് ഓഫറും റെഡ്മി നോട്ട് 5 പ്രോയ്ക്ക് ഉണ്ട്.

Top