റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി

വോമി റെഡ്മി നോട്ട് 10 സീരിസില്‍ പുതിയ ഡിവൈസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10ടി എന്ന ഡിവൈസാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. നാല് കളര്‍ വേരിയന്റുകളിലും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലുമാണ് ഈ ഡിവൈസ് വിപണിയില്‍ എത്തിയിരിക്കുന്നത്.

4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയാണ് വില. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപ വിലയുണ്ട്. ജൂലൈ 26 മുതലാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ആമസോണ്‍, എംഐ,കോം, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലൂടെ ഡിവൈസ് ലഭ്യമാകും. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപ കിഴിവും ലഭിക്കും. ഇഎംഐ ഓപ്ഷനുകളും ഡിവൈസിന് ഉണ്ട്. മെറ്റാലിക് ബ്ലൂ, മിന്റ് ഗ്രീന്‍, ക്രോമിയം വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാകും.

റെഡ്മി നോട്ട് 10 5ജിയുടെ പേര് മാറ്റിയ പതിപ്പാണ് റെഡ്മി നോട്ട് 10 ടി 5ജി. ഈ ഡിവൈസ് ഇതിനകം തന്നെ പോക്കോ എം3 പ്രോ 5ജി എന്ന പേരില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഡിസൈനുമായിട്ടാണ് പോക്കോയുടെ ഫോണ്‍ പുറത്തിറങ്ങിയത്. റെഡ്മി നോട്ട് 10ടി 5ജിയില്‍ 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡോട്ട് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 20: 9 അസ്പാക്ട് റേഷിയോ, 1100 നിറ്റ്‌സ് ബ്രൈറ്റ്‌നസ് എന്നിവയുണ്ട്.

മൂന്ന് പിന്‍ ക്യാമറകളാണ് റെഡ്മി നോട്ട് 10ടി സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പിലെ സെന്‍സറുകള്‍. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഡിവൈസിന്റെ മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. റെഡ്മി നോട്ട് 10 സീരിസിലെ മിക്ക ഫോണുകളെ പോലെ സൈഡ് മൌണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഈ ഡിവൈസില്‍ ഉള്ളത്.

മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്സെറ്റാണ് റെഡ്മി നോട്ട് 10ടി സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി ഫോണിലെ ഇന്റേണല്‍ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12 കസ്റ്റം സ്‌കിന്നിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസില്‍ നല്‍കിയിട്ടുണ്ട്. എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും സെന്‍സറുകളും ഡിവൈസില്‍ നല്‍കിയിട്ടുണ്ട്.

 

Top