റെഡ്മി നോട്ട് 10 ലൈറ്റ് വിപണിയില്‍ എത്തി

റെഡ്മി നോട്ട് 10 ശ്രേണിയിലേക്ക് പുതിയ അംഗം കൂടി. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ റെഡ്മി നോട്ട് 9 പ്രോയുടെ പരിഷ്‌കരിച്ച പതിപ്പാണ് റെഡ്മി നോട്ട് 10 ലൈറ്റ് എന്ന പേരില്‍ ഷഓമി വില്പനക്കെത്തിച്ചരിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 13,999 രൂപ, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 15,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപ എന്നിങ്ങനെയാണ് റെഡ്മി നോട്ട് 10 ലൈറ്റിന്റെ വില.

അറോറ ബ്ലൂ, ഷാംപെയ്ന്‍ ഗോള്‍ഡ്, ഗ്ലേസിയര്‍ വൈറ്റ്, ഇന്റര്‍സ്റ്റെല്ലാര്‍ ബ്ലാക്ക് നിറങ്ങളില്‍ വാങ്ങാവുന്ന റെഡ്മി നോട്ട് 10 ലൈറ്റിന്റെ വില്പന ഒക്ടോബര്‍ 2ന് അര്‍ദ്ധരാത്രി ആരംഭിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയ്ലിലാണ് ക്രമീകരിച്ചിരിക്കുന്നത്.

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്സല്‍സ്) ഐപിഎസ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10 ലൈറ്റിന്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5, റീഡിംഗ് മോഡ് 2.0, ടിയുവി റെയ്ന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍ എന്നിവ ഈ ഡിസ്പ്ലേയ്ക്കുണ്ട്. ഹാന്‍ഡ്‌സെറ്റില്‍ ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി SoC പ്രോസസ്സര്‍ അഡ്രിനോ 618 GPU, 6GB വരെ LPDDR4X റാം എന്നിവയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

എഫ്/1.89 അപ്പേര്‍ച്ചറുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടര്‍, എഫ്/2.2 അപ്പേര്‍ച്ചറുള്ള അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ് പാക്ക് ചെയ്യുന്ന 8 മെഗാപിക്‌സല്‍ സെന്‍സര്‍, മാക്രോ ഉള്ള 5 മെഗാപിക്‌സല്‍ സെന്‍സര്‍, f/2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ക്വാഡ് റിയര്‍ ക്യാമറയാണ് റെഡ്മി നോട്ട് 10 ലൈറ്റില്‍. എഫ്/2.48 അപ്പേര്‍ച്ചറുള്ള 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറ മുന്‍പില്‍ ക്രമീകരിച്ചിരിക്കുന്നു.

18W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 5,020 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ പായ്ക്ക് ചെയ്തിരിക്കുന്നത്. 4G വോള്‍ട്ടേ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.0, ജിപിഎസ് /എ-ജിപിഎസ്, NavIC, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 3.5mm ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

 

Top