റെഡ്മി നോട്ട് 9 സ്മാര്‍ട്ട്‌ഫോണിന്റെ വില കുറച്ച് ഷവോമി

റെഡ്മി നോട്ട് ശ്രേണിയിലെ ഏറ്റവും പുതിയ ഫോണുകളായ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ വില്പനയ്‌ക്കെത്തിച്ചതോടെ റെഡ്മി നോട്ട് 9ന്റെ വില കുറച്ച് ഷവോമി.ഈ മാസം നാലാം തിയതിയാണ് ഷവോമി റെഡ്മി നോട്ട് 10,റെഡ്മി നോട്ട് 10 പ്രോ,റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നിവ വില്പനക്കെത്തിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് റെഡ്മി നോട്ട് 9 ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള ഫോണ്‍ ആയി റെഡ്മി നോട്ട് 9 എത്തിയത് (റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവ മാര്‍ച്ചില്‍ തന്നെയെത്തി).

4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപ, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 13,499 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപ എന്നിങ്ങനെയായിരുന്നു ലോഞ്ച് വില. ഇതില്‍ ബേസ് മോഡലായ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 1,000 രൂപ കുറച്ച് ഇപ്പോള്‍ 10,999 രൂപയാണ്. ഏറ്റവും ഉയര്‍ന്ന പതിപ്പായ 6 ജിബി റാം + 128 ജിബി സ്റ്റോറേജിന്റെയും വില 1,000 രൂപ കുറച്ച് ഇപ്പോള്‍ 13,999 രൂപയാണ്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 500 രൂപയാണ് കുറച്ചത്. 12,999 ആണ് പുതുക്കിയ വില.

 

 

 

Top