റെഡ്മി നോട്ട് 10 സ്മാര്‍ട്‌ഫോണിന്റെ വില വര്‍ധിപ്പിച്ചു

റെഡ്മി നോട്ട് 10 സ്മാര്‍ട്‌ഫോണിന്റെ വില വര്‍ധിപ്പിച്ചു. ഇത് നാലാം തവണയാണ് റെഡ്മി നോട്ട് 10ന് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാം മോഡലിനും 6 ജിബി റാം മോഡലിനും വില വര്‍ധന ലഭിച്ചു. നേരത്തെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 12,999 രൂപയായിരുന്നു വില. ഇപ്പോള്‍ മോഡലിന്റെ വില 13,499 രൂപയാണ്. ഇതുപോലെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് നേരത്തെ 14,999 രൂപയായിരുന്നു വില. ഇപ്പോള്‍ ഈ ഡിവൈസ് വാങ്ങാന്‍ 15,499 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഷവോമി ഇന്ത്യയുടെ വെബ്‌സൈറ്റിലും ആമസോണ്‍ ഇന്ത്യയിലും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്ട്‌ഫോണിന്റെ രണ്ട് വേരിയന്റുകള്‍ക്കും ഷവോമി വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് നേരത്തെ 13,999 രൂപയായിരുന്നു വില. ഇപ്പോള്‍ ഇതിന് 14,499 രൂപ നല്‍കണം. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപയായിരുന്നു വില. ഇപ്പോള്‍ ഈ ഡിവൈസ് വാങ്ങാന്‍ 16,499 രൂപ നല്‍കേണ്ടി വരും.

റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, ഒക്ട-കോര്‍ ഡൈമെന്‍സിറ്റി 700 എസ്ഒസി, 48 എംപി പ്രൈമറി സെന്‍സര്‍, 2 എംപി സെക്കന്‍ഡറി ഡെപ്ത് സെന്‍സര്‍, 2എംപി മാക്രോ സെന്‍സര്‍ എന്നിവയുള്ള ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ്, 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 500mAh ബാറ്ററി എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍.

 

Top