റെഡ്മി കെ20, കെ20 പ്രോ ഫോണുകള്‍ക്കായി ഗെയിംപാഡ് അവതരിപ്പിച്ച് കമ്പനി

റെഡ്മി കെ20, കെ20 പ്രോ ഫോണുകള്‍ക്ക് വേണ്ടി പ്രത്യേകം ഗെയിംപാഡ് അവതരിപ്പിച്ച് കമ്പനി. കഴിഞ്ഞ വര്‍ഷം ഷാവോമിയുടെ ആദ്യ ബ്ലാക്ക് ഷാര്‍ക്ക് ഗെയിമിങ് സ്മാര്‍ട്ഫോണിനൊപ്പം അവതരിപ്പിച്ച ഗെയിം പാഡിന് സമാനമാണ് പുതിയ ഗെയിംപാഡ്.

ചൈനയില്‍ 179 യുവാന്‍ (1800 രൂപ) ആണ് റെഡ്മി കെ20 ഗെയിം പാഡിന്റെ വില. എന്നാല്‍ റെഡ്മി കെ20, കെ20 സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് വിലക്കുറവില്‍ ഗെയിംപാഡ് ലഭ്യമാകുമെന്നാണ് സൂചന.

റെഡ്മി കെ20, കെ20 പ്രോ ഫോണുകളുടെ ഇടത് ഭാഗമാണ് ഗെയിംപാഡില്‍ ബന്ധിപ്പിക്കുക. ബ്ലൂടൂത്ത് 4.2 കണക്റ്റിവിറ്റിയും 340 എംഎഎച്ച് ബാറ്ററിയുമാണ് ഗെയിംപാഡിനുള്ളത്.

Top