റെഡ്മി 9 ആഗസ്റ്റ് 4ന് ഇന്ത്യയില്‍ അവതരിപ്പിക്കും

വോമിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ റെഡ്മി നോട്ട് 9 ആഗസ്റ്റ് 4ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ആഗസ്റ്റ് 6 മുതല്‍ ഫോണ്‍ ആമസോണില്‍ വില്‍പ്പന ആരംഭിക്കും. പച്ച നിറത്തിലാണ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

2340×1080 റെസല്യൂഷനില്‍ 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. മീഡിയ ടെക് ഹെലിയോ ജി80 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 4ജിബി റാം 64 ജിബി സ്‌റ്റോറേജിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

13 എംപി, 8എംപി, 5 എംപി, 2 എംപി റിയര്‍ ക്യാമറ സെറ്റപ്പും 8 എംപി സെല്‍ഫി ക്യാമറയുമാണ്. 5020 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. മുന്‍വശത്ത് ഗൊറില്ല ഗ്ലാസ് 3യും റിയര്‍ മൗണ്ടഡ് ഫിംഗര്‍ പ്രിന്റ് സെന്‍സറും സജ്ജീകരിച്ചിട്ടുണ്ട്.

Top