പോക്കോ എഫ് 3 സ്മാര്‍ട്ട് ഫോണായി ‘റെഡ്മി കെ40’ ഇന്ത്യയിലെത്തും

ചൈനീസ് വിപണിയില്‍ കഴിഞ്ഞ ദിവസം ഇറക്കിയ റെഡ്മി കെ40 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തുക പോക്കോ എഫ്3 സ്മാര്‍ട്ട്‌ഫോണായിട്ടായിരിക്കും. രണ്ട് സര്‍ട്ടിഫിക്കേഷനുകള്‍ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് . റെഡ്മി കെ40 എഫ്സിസിയിലും എഎംഇഐ ഡാറ്റാബേസിലും പോക്കോ ഡിവൈസായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ റെഡ്മി കെ40 ഇന്ത്യയുള്‍പ്പെടെയുള്ള ആഗോള വിപണികളില്‍ പോക്കോ ഡിവൈസായി പുറത്തിറങ്ങും.

ഐഎംഇഐ ഡാറ്റാബേസിലെ വിവരങ്ങളും എഫ്സിസി സര്‍ട്ടിഫിക്കേഷനുകളും അനുസരിച്ച് പോക്കോ എഫ്3 ആണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഡിവൈസ്. ഈ ഡിവൈസിന്റെ കോഡ് നെയിം റെഡ്മി കെ40 സ്മാര്‍ട്ട്‌ഫോണിന്റേതിന് സമാനമാണ്. ഇതിലൂടെ റീബിള്‍ഡ് ചെയ്ത റെഡ്മി ഡിവൈസ് തന്നെയായിരിക്കും പോക്കോ എഫ്3 എന്ന സൂചന ലഭിക്കുന്നു. പോക്കോ എഫ്1 സ്മാര്‍ട്ട്‌ഫോണിലുള്ള കരുത്തുള്ള സ്നാപ്ഡ്രാഗണ്‍ 870 ചിപ്സെറ്റില്‍ ചില പ്രീമിയം അപ്ഗ്രേഡുകളുമായിട്ടായിരിക്കും പുതിയ ഡിവൈസ് വിപണിയിലെത്തുന്നത്‌.

Top