ഷവോമിയുടെ പുതിയ റെഡ്മി കെ 40 സീരീസ് ഇന്ന് അവതരിപ്പിക്കും; പ്രദര്‍ശനം ചൈനയില്‍

വോമിയുടെ പുതിയ റെഡ്മി കെ 40 സീരീസ് ഇന്ന് അവതരിപ്പിക്കും. ചൈനയിലാണ് പ്രദര്‍ശനം നടക്കുക. ലോഞ്ച് രാത്രി 7:30 ന് സിഎസ്ടി (5 മണിക്ക് ഐഎസ്ടി) കമ്പനി തത്സമയം സംപ്രേഷണം ചെയ്യും. റെഡ്മി കെ 40 പ്രോ, റെഡ്മി കെ 40 സ്മാര്‍ട്ട്ഫോണുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ സെല്‍ഫി ക്യാമറ കട്ട് ഔട്ടുമായാണ് ഈ സീരീസ് വരുന്നത്. ടോപ്പ് മോഡലില്‍ ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 888 SoC പ്രോസസര്‍ അവതരിപ്പിക്കും.

റെഡ്മി കെ 40 സീരീസ് അടുത്തിടെ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലേയും ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം റെഡ്മി കെ 40 ലോഞ്ച് ഇവന്റില്‍ പുതിയ റെഡ്മിബുക്ക് പ്രോ ലാപ്ടോപ്പ്, റെഡ്മി മാക്സ് ടെലിവിഷന്‍ മോഡലുകളും ഷവോമി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെഡ്മി കെ 40 സീരീസിന് സിഎന്‍വൈ 2,999 (ഏകദേശം 33,600 രൂപ) ആണ് ആരംഭ വില. റെഡ്മി കെ 30 പ്രോയുടെ ആരംഭ വിലയ്ക്ക് സമാനമാണിത്. ഏറ്റവും പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 SoC പ്രോസസര്‍ ഉള്‍പ്പെടുത്തുന്ന ഷവോമി സബ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തേതായിരിക്കും റെഡ്മി കെ 40 സീരീസ് എന്ന് റെഡ്മി ജനറല്‍ മാനേജര്‍ ലു വെയ്ബിംഗും വെയ്ബോയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു ടിപ്പ്സ്റ്റര്‍ അനുസരിച്ച്, റെഡ്മി കെ 40 പ്രോയില്‍ സ്‌നാപ്ഡ്രാഗണ്‍ 888 SoC പ്രോസസറും, റെഡ്മി കെ 40ല്‍ ഒരു സ്‌നാപ്ഡ്രാഗണ്‍ 870 SoC പ്രോസസറും ലഭിക്കും.

ഇന്ന് റെഡ്മി കെ 40 സീരീസ് ലോഞ്ച് ഇവന്റില്‍ പുതിയ റെഡ്മിബുക്ക് പ്രോ മോഡലിനൊപ്പം പുതിയ റെഡ്മി മാക്‌സ് ടിവി മോഡലിനെയും ഷവോമി അവതരിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരിന്നു.

Top