റെഡ്മി കെ 30 അള്‍ട്ര സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ച് ഷവോമി

റെഡ്മി കെ 30 അള്‍ട്ര സ്മാര്‍ട്ട്ഫോണ്‍ ഷവോമി അവതരിപ്പിച്ചു. 6.67 ഇഞ്ച് സാംസങ് അമോലെഡ് പാനലാണ് ഷവോമി റെഡ്മി കെ 30 അള്‍ട്രയുടെ സവിശേഷത. നോച്ച് അല്ലെങ്കില്‍ പഞ്ച് ഹോള്‍ വരാത്ത ഈ എഫ്എച്ച്ഡി + പാനല്‍ പൂര്‍ണ്ണമായും ഒരു വലിയ ഡിസ്‌പ്ലേ ലഭ്യമാക്കുന്നു.

6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി, 8 ജിബി + 512 ജിബി എന്നിവയുടെ ഒന്നിലധികം സ്റ്റോറേജ് വേരിയന്റുകളും ഷവോമി റെഡ്മി കെ 30 അള്‍ട്രായില്‍ വരുന്നു.

ഒപ്റ്റിക്സിന്റെ കാര്യത്തില്‍, ഫോണിന് 64 മെഗാപിക്‌സല്‍ പ്രധാന ക്യാമറയുണ്ട്, ഒപ്പം 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സറും 119 ഡിഗ്രി എഫ്ഒവിയും വരുന്നു. 5 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ഉണ്ട്. 33W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയും ഈ ഫോണിലുണ്ട്. ഏകദേശം 21,477 രൂപ മുതല്‍ റെഡ്മി കെ 30 അള്‍ട്രയ്ക്ക് വില വരുന്നു. ഓഗസ്റ്റ് 14 മുതല്‍ ഇത് ചൈനയില്‍ വില്‍പ്പനയ്ക്കെത്തും.

Top