സ്പെഷ്യല്‍ ഡിസ്‌ക്കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ച് ഷവോമിയുടെ റെഡ്മി കെ 20 സീരീസ്

മുംബൈ: ഷവോമി നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ഫോണ്‍ റെഡ്മി കെ 20 സീരീസാണ്. ഇപ്പോഴിതാ ഫോണിന് രണ്ടായിരം രൂപയുടെ സ്പെഷ്യല്‍ ഡിസ്‌ക്കൗണ്ട് ഓഫറാണ് കമ്പനി നല്‍കിയിരിക്കുന്നത്.

റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ എന്നിവയ്ക്ക് ഇപ്പോള്‍ എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും വന്‍ വിലക്കുറവ് ലഭിക്കും. 2,000 രൂപ ഫ്ലാറ്റ് ഡിസ്‌ക്കൗണ്ടും നേടാനാവും. ഓഫര്‍ ലഭിക്കുന്നതിനായി ഒരു എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് രീതിയും ഇഎംഐ പേയ്മെന്റ് രീതിയും തിരഞ്ഞെടുക്കണം.

ഓഫര്‍ ഉപയോഗിക്കുന്നതിലൂടെ, റെഡ്മി കെ20 17,999 രൂപയ്ക്ക് ലഭിക്കും. ഇതില്‍ 6 ജിബി റാമും 64 ജിബി സ്റ്റോറേജും ലഭിക്കുന്നു. സ്നാപ്ഡ്രാഗണ്‍ 730 ചിപ്സെറ്റ്, പോപ്പ്അപ്പ് സെല്‍ഫി ക്യാമറ ഇതിലുണ്ട്. ഇതിനായി സോണിയില്‍ നിന്ന് 48 മെഗാപിക്സല്‍ പ്രധാന ക്യാമറ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവും റെഡ്മി കെ 20 നല്‍കുന്നു.

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി കെ 20 പ്രോയുടെ അടിസ്ഥാന വേരിയന്റിന് 22,999 രൂപയ്ക്ക് ലഭിക്കും. സ്നാപ്ഡ്രാഗണ്‍ 855 ചിപ്സെറ്റ്, സോണി ഐഎംഎക്സ് 586, 48 മെഗാപിക്സല്‍ മെയിന്‍ ക്യാമറ എന്നിവയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

Top