സ്മാര്‍ട് ഫോണുകള്‍ക്ക് പുറമെ സ്മാര്‍ട് ടിവിയുമായി റെഡ്മി

സ്മാര്‍ട്‌ഫോണുകള്‍ക്ക് പുറമെ സ്മാര്‍ട് ടിവിയും പുറത്തിറക്കാന്‍ ഒരുങ്ങി ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി . നിലവില്‍ ഷവോമിയുടെ എംഐ സ്മാര്‍ട് ടിവികള്‍ വിപണിയില്‍ വില്‍പ്പനയ്ക്കുണ്ട്. അതു കൂടാതെയാണ് ടെലിവിഷന്‍ വിപണിയെ കുറച്ചുകൂടി സജീവമാക്കുക എന്ന ലക്ഷ്യത്തോടെ റെഡ്മിയുടെ സ്മാര്‍ട് ടിവി വരുന്നത്.

70 ഇഞ്ച് സ്‌ക്രീനും 40 ഇഞ്ച് സ്‌ക്രീനും ഉള്ള രണ്ട് ് സ്മാര്‍ട് ടിവികളാണ് റെഡ്മി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. പുതിയ റെഡ്മി ടിവികള്‍ അടുത്ത മാസം തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടന്ന ഒരു ചടങ്ങിനിടെയാണ് റെഡ്മി ടിവി ഓഗസ്റ്റില്‍ തന്നെ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയത്.

Top