റെഡ്മി നോട്ട് 10 സ്മാര്‍ട്‌ഫോണിന് വില വര്‍ധിപ്പിച്ചു

റെഡ്മി നോട്ട് 10 ന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. ഇത് നാലാം തവണയാണ് ഡിവൈസിന് വില വര്‍ധിപ്പിക്കുന്നത്. 500 രൂപയാണ് സ്മാര്‍ട്ട്‌ഫോണിന് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന്റെ ഇന്ത്യയിലെ വില 13,999 രൂപയായി. ലോഞ്ച് ചെയ്തപ്പോള്‍ ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 11,999 രൂപയായിരുന്നു. നാല് തവണയും 500 രൂപ വീതമാണ് ഷവോമി ഈ ഡിവൈസിന് വര്‍ധിപ്പിച്ചത്.

ഷവോമി ലാഭം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഡിവൈസിന് വില വര്‍ധിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചനകള്‍. ഷവോമി ലോഞ്ച് ഇവന്റില്‍ വച്ച് പ്രഖ്യാപിച്ച വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍പ്പന നടത്തിയിരുന്ന ബ്രാന്റാണ്. ഇതിനുള്ള ഉദാഹരണമാണ് എംഐ 3. പക്ഷേ റെഡ്മി നോട്ട് 10 സ്മാര്‍ട്ട്‌ഫോണിന്റെ കാര്യത്തില്‍ പുതുക്കിയ വിലയില്‍ ഈ ഡിവൈസ് വാങ്ങുന്നത് ലാഭകരം ആയിരിക്കില്ല. നിലവില്‍ 13,999 രൂപയ്ക്ക് 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസ് വാങ്ങുന്നതിനെക്കാള്‍ നല്ലത് മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതാണ്. 5ജി സപ്പോര്‍ട്ടുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ പോലും ഈ വില നിലവാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യവുമാണ്.

Top