റെഡ്മി ബഡ്‌സ് 4 ആക്ടിവ് എത്തി; 30 മണിക്കൂര്‍ ബാറ്ററി ലൈഫ്

പുതിയ ടിഡബ്ല്യൂഎസ് ഇയര്‍ഫോണ്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ് ഷഓമിയുടെ ഉപബ്രാന്‍ഡ് ആയ റെഡ്മി. ബഡ്‌സ് 4 ആക്ടിവ്-എയര്‍ എന്ന പേരിലാണ് പുതിയ ബഡ്‌സ് എത്തിയിരിക്കുന്നത്. മികച്ച ബെയ്‌സ് നല്‍കാനായി, ഇതിന് 12എംഎം ബെയ്‌സ് പ്രോ ഡ്രൈവറുകളാണ് ഉള്ളത് ഒപ്പം സ്പഷ്ടതയ്ക്കും ഊന്നല്‍ നല്‍കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

നീണ്ടു നില്‍ക്കുന്ന ബാറ്ററി

30 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാമെന്ന് കമ്പനി പറയുന്നു .

അതിവേഗ ചാര്‍ജിങ്

കേവലം 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ തങ്ങളുടെ റെഡ്മി ബഡ്‌സ് 4 ആക്ടിവ്-എയര്‍ 90 മിനിറ്റ് നേരത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

നല്ല ശബ്ദം

ഇലക്ട്രോണിക് നോയിസ് ക്യന്‍സലേഷനും റെഡ്മി ബഡ്‌സ് 4 ആക്ടിവ്-എയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇത് പ്രത്യേകിച്ചും ഫോണ്‍ കോളുകള്‍ നടത്തുന്ന സമയത്ത് വളരെ ഉപകാരപ്രദമായിരിക്കും.

ഗൂഗിള്‍ ഫാസ്റ്റ് പെയര്‍

ഗൂഗിള്‍ ഫാസ്റ്റ് പെയര്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്നതിനാല്‍ റെഡ്മി ബഡ്‌സ് 4 ആക്ടിവ്-എയറിന് ഒറ്റ സ്പര്‍ശത്താല്‍ ഈ ഫീച്ചര്‍ സപ്പോര്‍ട്ടുചെയ്യുന്ന ആന്‍ഡ്രോയിഡ് ഫോണുകളുമായി പെയര്‍ ചെയ്യാം. ഇതുപയോഗിച്ച് ബഡ്‌സ് അവസാനം എവിടെയാണെന്നു കണ്ടുപിടിക്കുകയും ചെയ്യാം.

ഐപിഎക്‌സ്4 റേറ്റിങ്

ഇതിനെല്ലാം പുറമെ, റെഡ്മി ബഡ്‌സ് 4 ആക്ടിവ്-എയറിന് ഐപിഎക്‌സ്4 റേറ്റിങും ഉണ്ട്. അല്‍പ്പം വെള്ളം തെറിച്ചാലും, വിയര്‍പ്പു പുരണ്ടാലും ഒക്കെ അത് ബഡ്‌സ് 4 ആക്ടിവ്-എയറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.

ഭാരം

റെഡ്മിയുടെ ഏറ്റവും പുതിയ ഇയര്‍ഫോണിന്റെ മറ്റൊരു എടുത്തുപറയത്തക്ക സവിശേഷത അതിന്റെ രൂപകല്‍പ്പനാ രീതിയാണ്. മിക്കവര്‍ക്കും അനുയോജ്യമായിരിക്കും ഇത്. കേവലം 74 ഗ്രാം ആണ് ഭാരം.

വില

റെഡ്മി ബഡ്‌സ് 4 ആക്ടിവ്-എയറിന്റെ എംആര്‍പി 2,999 രൂപയാണ്. എന്നാല്‍, ഇതിപ്പോള്‍ ആമസോണില്‍ പ്രാരംഭ ഓഫര്‍ വിലയായ 1,199 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്.

Top