റെഡ്മി എയര്‍ ഡോട്ട്‌സ് 3 പ്രോ ഇയര്‍ബഡുകള്‍ അവതരിപ്പിച്ചു

റെഡ്മി എയര്‍ ഡോട്ട്‌സ് 3 പ്രോ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ബഡുകള്‍ അവതരിപ്പിച്ചു. ഫെബ്രുവരിയില്‍ ചൈനയില്‍ അവതരിപ്പിച്ച റെഡ്മി എയര്‍ഡോട്ട്‌സ് 3 യുടെ അപ്‌ഗ്രേഡഡ് എഡിഷനാണ് പുതിയ ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍. ഐസ് ക്രിസ്റ്റല്‍ ആഷ്, ഒബ്‌സിഡിയന്‍ ബ്ലാക്ക് നിറങ്ങളില്‍ ഇവ വില്‍പ്പന നടത്തുന്നു. ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ നിലവില്‍ ജെഡി.കോം വഴി പ്രീ-ഓര്‍ഡറിനായി ലഭ്യമാണ്. ജൂണ്‍ 11 മുതല്‍ ഈ ഇയര്‍ബഡുകള്‍ ചൈനയില്‍ വില്‍പ്പനയ്ക്കെത്തും.

9 എംഎം മൂവബിള്‍ കോയില്‍ ഡ്രൈവറുകളാണ് റെഡ്മി എയര്‍ഡോട്ട്‌സ് 3 പ്രോയ്ക്ക് കരുത്തേകുന്നത്. റെഡ്മി എയര്‍ഡോട്ട്‌സ് 3 ന് സമാനമായ കോംപാക്റ്റ് ഡിസൈനാണ് ഇവയ്ക്കുള്ളത്. പക്ഷേ ചാര്‍ജിംഗ് കേസിന് വ്യത്യസ്ത ആകൃതിയുണ്ട്. റെഡ്മി എയര്‍ഡോട്ട്‌സ് 3 പ്രോയില്‍ മൂന്ന് മൈക്കുകളുള്ള ആക്റ്റീവ് നോയ്സ് ക്യാന്‍സലിങ്ങും കൂടാതെ 35 ഡിബി വരെ ശബ്ദം കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലൂടൂത്ത് വി 5.2 കണക്റ്റിവിറ്റിയുള്ള ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളുമായി ഇയര്‍ബഡുകള്‍ സംയോജിക്കുന്നു. ടിഡബ്ല്യുഎസ് ഇയര്‍ബഡുകളും ഒരേസമയം രണ്ട് ഡിവൈസുകളുമായി ബന്ധിപ്പിക്കാന്‍ കഴിയും.

റെഡ്മി എയര്‍ഡോട്ട്‌സ് 3 പ്രോയ്ക്ക് ഒരൊറ്റ ചാര്‍ജില്‍ ആറ് മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചാര്‍ജിംഗ് കേസ് മൊത്തം ബാറ്ററി ചാര്‍ജ് മൊത്തം 28 മണിക്കൂര്‍ നല്‍കുന്നു. ഇതിന്റെ കേസ് ചാര്‍ജ് ചെയ്യുവാന്‍ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് ഒരു പെയറിങ് ബട്ടണ്‍ ഉണ്ട്. മൂന്ന് മണിക്കൂര്‍ പ്ലേടൈം നല്‍കുന്ന 10 മിനിറ്റ് ചാര്‍ജുള്ള ക്വി വയര്‍ലെസ് ചാര്‍ജിംഗിനെ ഇത് സപ്പോര്‍ട്ട് ചെയ്യുന്നു. കോളുകള്‍ എടുക്കുന്നതിനും മീഡിയകള്‍ നിയന്ത്രിക്കുന്നതിനും നിങ്ങള്‍ക്ക് ടച്ച് കണ്‍ട്രോളുകള്‍ ലഭിക്കുന്നതാണ്. റെഡ്മി എയര്‍ഡോട്ട്‌സ് 3 പ്രോയില്‍ വെയര്‍ ഡിറ്റെക്ഷന്‍ ഉണ്ട്. ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ക്ക് ഐപിഎക്‌സ് 4 വാട്ടര്‍ റെസിസ്റ്റന്‍സും ഉണ്ട്.

 

 

Top