ഷവോമി റെഡ്മി 9 ഓഗസ്റ്റ് 27ന് ഇന്ത്യയില്‍ അവതരിപ്പിക്കും

വോമി റെഡ്മി 9 ഓഗസ്റ്റ് 27ന് ഇന്ത്യന്‍ വിപണിയിലെത്തും. ഇന്ത്യയിലേക്ക് വരുന്ന റെഡ്മി 9ല്‍ ഡ്യൂവല്‍ ക്യാമറ സജ്ജീകരണത്തോടെ വരുന്ന മൊഡ്യൂള്‍ ഉണ്ട്.

റെഡ്മി 9 കൂടുതല്‍ റാമും കൂടുതല്‍ സ്റ്റോറേജും ഉള്ളതായി പറയുന്നു. ഇത് ആന്‍ഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11 ഔട്ട്-ഓഫ്-ബോക്‌സിനൊപ്പം വരുന്നു.

മുന്‍വശത്ത് 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ വരുന്നു. 13 മെഗാപിക്‌സല്‍ ക്യാമറ, 5 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ലെന്‍സ്, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഷവോമി റെഡ്മി 9 ന്റെ ഇന്ത്യ യൂണിറ്റില്‍ പ്രതീക്ഷിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി-സി, ഐആര്‍ ബ്ലാസ്റ്റര്‍, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ വരുന്നു. ഡ്യുവല്‍ സിം ഹാന്‍ഡ്സെറ്റ് പിന്തുണയ്ക്കുന്ന ഇതിന് എല്‍ഇഡി ഫ്‌ളാഷും വരുന്നു. ഹാന്‍ഡ്സെറ്റില്‍ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top