ഷവോമി റെഡ്മി 9 എ, റെഡ്മി 9 പവര്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ചു

വോമിയുടെ റെഡ്മി 9 എ, റെഡ്മി 9 പവര്‍ എന്നീ സ്മാര്‍ട്‌ഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ചു. 500 രൂപ, 300 രൂപ വീതമാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

റെഡ്മി 9 എയ്ക്ക് 300 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്ന വില. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷന് 7,499 രൂപയാണ് വില്‍പ്പനയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ സ്മാര്‍ട്‌ഫോണിന് 7,799 രൂപയാണ് വരുന്ന പുതിയ വില. നേച്ചര്‍ ഗ്രീന്‍, സീ ഗ്രീന്‍, മിഡ്നൈറ്റ് ബ്ലാക്ക് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ ലഭിക്കും.

റെഡ്മി 9 പവറിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിനും 500 രൂപ വില വര്‍ദ്ധിപ്പിച്ചു. ഈ മോഡല്‍ ഇപ്പോള്‍ 12,999 രൂപയ്ക്ക് പകരം 13,499 രൂപയ്ക്കായിരിക്കും വില്‍പ്പന നടത്തുന്നത്. മൈറ്റി ബ്ലാക്ക്, ഫിയറി റെഡ്, ഇലക്ട്രിക് ഗ്രീന്‍, ബ്ലേസിംഗ് ബ്ലൂ നിറങ്ങളില്‍ ഈ മോഡല്‍ ലഭ്യമാണ്. ഓണ്‍ലൈനിലും ഇന്ത്യയില്‍ ബ്രിക്ക്, മോര്‍ട്ടാര്‍ സ്റ്റോറുകളിലും ഇന്ന് മുതല്‍ പുതിയ വിലകള്‍ പ്രാബല്യത്തില്‍ വരും.

എച്ച്ഡി + റെസല്യൂഷനോടു കൂടിയ 6.53 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയും സെല്‍ഫി ക്യാമറയ്ക്കായി വാട്ടര്‍ ഡ്രോപ്പ് നോച്ചും ഈ ഹാന്‍ഡ്സെറ്റില്‍ നല്‍കിയിട്ടുണ്ട്. 13 എംപി എഐ പിന്‍ ക്യാമറയും 5 എംപി സെല്‍ഫി ക്യാമറയും റെഡ്മി 9 എയുടെ ഒപ്റ്റിക്സില്‍ ഉള്‍പ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയിലാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റെഡ്മി 9 പവറിന് മികച്ച സവിശേഷതകളാണ് നല്‍കിയിട്ടുള്ളത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ചേര്‍ന്ന സ്‌നാപ്ഡ്രാഗണ്‍ 662 SoC പ്രോസസറാണ് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. 48 എംപി മെയിന്‍ ലെന്‍സും 8 എംപി വൈഡ് ആംഗിള്‍ ലെന്‍സും ഉള്‍പ്പെടെ ക്വാഡ് റിയര്‍ ക്യാമറ സംവിധാനമാണ് ഈ ഹാന്‍ഡ്സെറ്റിലുള്ളത്. ഒരു ജോഡി 2 എംപി സെന്‍സറുകളും ഉണ്ട്. ഈ വേരിയന്റിന് 18W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

 

 

 

Top